Type Here to Get Search Results !

Bottom Ad

കെഎംസിസിയുടേത് സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ചുവെക്കുന്ന കാരുണ്യ പ്രവര്‍ത്തനം: കെ.എം ഷാജി


കോഴിക്കോട് (www.evisionnews.co): ലോകത്തെമ്പാടും പ്രവര്‍ത്തിച്ച് വരുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണന്നും പാര്‍ട്ടി- മത-ജാതി-ഭാഷാ വ്യത്യാസമില്ലാതെ എണ്ണിയാലൊടുങ്ങാത്ത ക്ഷേമ പദ്ധതികളാണ് കെഎംസിസി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതെന്നും അതില്‍ ഫുജൈറ കെഎംസിസിയുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അഭിപ്രായപ്പെട്ടു.

യുഎഇ കെഎംസിസിയുടെ നിര്‍ദേശ പ്രകാരം ഫുജൈറ കെഎംസിസി സംസ്ഥാന കമ്മിറ്റി കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ ലീഗ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ച് വെക്കുന്ന തരത്തില്‍ കെഎംസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്നും സര്‍ക്കാര്‍ പദ്ധതികളെയും മറികടന്ന് കെഎംസിസി മുന്നേറുകയാണന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂര്‍, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എകെ ആരിഫ്, ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാരിസ് മുറിച്ചാണ്ടി, സെക്രട്ടറി കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, ബി എ റഹ്മാന്‍ ആരിക്കാടി, ഫുജൈറ കെഎംസിസി മുന്‍ നേതാക്കളായ യൂസുഫ് മാസ്റ്റര്‍, പി.കെ കോയ, കുഞ്ഞിപ്പ, ഫുജൈറ കെഎംസിസി ഭാരവാഹികളായ അഡ്വ. മുഹമ്മദലി, ഇബ്രാഹിം ആലമ്പാടി, അസീസ് വയനാട്, അബ്ദുല്ല ദാരിമി, ഫൈസല്‍ ബത്തേരി, ഹംസ കണ്ണൂര്‍, ഷംസു വലിയകുന്ന്, എ.കെ.എസ് വേങ്ങര, സലാം താനാളൂര്‍ സംസാരിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളിലെ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റികള്‍ ഫുജൈറ കെഎംസിസിയുടെ കോവിഡ് പ്രതിരോധ ഫണ്ട് സ്വീകരിച്ചു.

കോവിഡ് കാലത്ത് മാത്രം ഒരു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഫുജൈറ സംസ്ഥാന കെഎംസിസി നടപ്പാേക്കിയതെന്നും കോവിഡ് കാല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഫുജൈറ കെഎംസിസി പ്രസിഡണ്ട് മുബാറക് കോക്കൂരും ജന. സെക്രട്ടറി യു.കെ റാഷിദ് ജാതിയേരിയും അറിയിച്ചു. ഫുജൈറ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷന്‍ ബഷീര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിഷാദ് ഫുജൈറ സ്വാഗതവും സുബൈര്‍ ചോമയില്‍ നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad