ദുബൈ (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പ്രഖ്യാപിച്ച 'മുസായിദഃ സ്‌പ്രെഡ്ഡിഗ് സ്‌മൈല്‍' എന്ന കാരുണ്യ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് 19-ാം വാര്‍ഡ് കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ദാനം അടുത്തമാസം കൈമാറും. കുടിവെള്ള പദ്ധതിയുടെ ഭാഗമായി കളനാട് ഹെല്‍ത്ത് ആവശ്യമായ വാട്ടര്‍ കൂളര്‍ നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദുമ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത പ്രമുഖ വ്യവസായിയും കാരുണ്യ പ്രവര്‍ത്തനത്തില്‍ മാതൃപരമായ പ്രവര്‍ത്തനം നടത്തിവരുന്ന ശാഫി ചെമ്പിരിക്കയെ ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ റാഫി പള്ളിപ്പുറം യോഗത്തില്‍ അനുമോദിച്ചു.
ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് കെജിഎന്‍, ഉദുമ മണ്ഡലം സെക്രട്ടറി മുനീര്‍ പള്ളിപ്പുറം, പഞ്ചായത്ത് ട്രഷറര്‍ ആസിഫ് ബോസ്, ബഷീര്‍ പെരുമ്പള, റിസ്‌വാന്‍ കളനാട് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ കട്ടക്കാല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫറാസ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments