കാസർകോട്: (www.evisionnews.co) സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയും എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന മർഹൂം ശൈഖുന എം.എ ഖാസിം മുസ്ലിയാരുടെ വഫാത്തിൻ്റെ രണ്ടാം ആണ്ടിനോട് അനുബന്ധിച്ച് എസ്.വൈ.എസ്. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്തും പ്രാർത്ഥതനാ സംഗമവും സംഘടിപ്പിച്ചു. പരിപാടിക്ക് സമസ്ത ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട നേതൃത്വം നൽകി. എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റഷീദ് ബെളിഞ്ചം ആമുഖ ഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുൽ ഖാദർ അൽ ഖാസിമി, ചെങ്കള അബ്ദുല്ല ഫൈസി, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, എം.പി.മുഹമ്മദ് സഅദി ,കെ.എൽ.അബ്ദുൽ ഖാദർ ഖാസിമി, മജീദ് ദാരിമി പൈവളിഗ, ബഷീർ ദാരിമി തളങ്കര, കജ മുഹമ്മദ് ഫൈസി, മുൽകി അബ്ദുല്ല മൗലവി, റിയാസ് മൊഗ്രാൽ, അബൂബക്കർ മൗലവി പാത്തൂർ, ഇബ്രാഹിം ദാരിമി, അബ്ദുറഹിമാൻ ഹൈതമി, അലി ദാരിമി കിന്യ, ഉമറുൽ ഖാസിമി കോട്ട തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment
0 Comments