കോട്ടപ്പുറം (www.evisionnews.co): രണ്ടരപതിറ്റാണ്ടു കാലം ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും അതിജീവിച്ച് ആരംഭകാല ശക്തി വീണ്ടെടുത്ത് ഐഎന്‍എല്‍ കേരളത്തിലെ നിര്‍ണായക രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ന്നിരിക്കുകയാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. നീലേശ്വരം മുനിസിപ്പല്‍ ഐഎന്‍എല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും ഐഎന്‍എല്ലിലേക്കു കടന്നുവന്നവര്‍ക്കു നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎന്‍എല്‍ നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് എപി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ നേതാക്കളയ വികെ ഹനീഫ ഹാജി, ഷംസുദ്ദീന്‍ അറിഞ്ചിറ, റസാഖ് പുഴക്കര, ഹാരിസ് ബേഡി, ഷാഫി സന്തോഷ് നഗര്‍, സിദ്ദീഖ് ചെങ്കള, മമ്മു കോട്ടപ്പുറം, കെപി മൊയ്തു, എസി ശാഹുല്‍ ഹമീദ്, എസി മഹ്മൂദ് ഹാജി, യുഎ അമീറലി, എന്‍പി റഹീം, നിസാര്‍ പുഴക്കര, ജാഫര്‍ കെപി, റിയാദ് കല്ലായി എന്നിവരും പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന എന്‍കെസി അബ്ദുല്‍ റഹിമാന്‍, കെവി അസീസ്, എല്‍കെ നാസര്‍പ്രസംഗിച്ചു. മഹ്മൂദ് പള്ളിവളപ്പില്‍ സ്വാഗതവും തഷ്രീഫ് നീലേശ്വരം നന്ദിയും പറഞ്ഞു.
Post a Comment
0 Comments