കാസര്‍കോട് (www.evisionnews.co): ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബിനെതിരെ കോഴ ആരോപണവുമായി ഒരുവിഭാഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് അബ്ദുല്‍ വഹാബിനെതിരെ കാസിം ഇരിക്കൂര്‍ പക്ഷം കോഴ ആരോപണം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റ് നല്‍കാന്‍ 20 ലക്ഷം ചോദിച്ചുവെന്നാണ് പ്രധാന ആരോപണം. 20 ലക്ഷ രൂപ തന്നാല്‍ ഐഎന്‍എല്‍ കോട്ടയം ജില്ലാ പ്രസിഡന്റിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി എന്നായിരുന്നു അബ്ദുല്‍ വഹാബിനെതിരായ ആരോപണം.
കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ ഐഎന്‍എല്ലിന്റെ പ്രവര്‍ത്തക സമിതി യോഗം. ഈ യോഗത്തിലാണ് അബ്ദുല്‍ വഹാബിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. ഒടുവില്‍ വഹാബിനെ അനുകൂലിക്കുന്നവരും അല്ലാത്തവരും തമ്മില്‍ ചേരിതിരിഞ്ഞ് ബഹളം ഉണ്ടായി. ഇതോടെ യോഗം പൂര്‍ത്തിയാക്കാതെ പിരിഞ്ഞു.
Post a Comment
0 Comments