കാസര്‍കോട് (www.evisionnews.co): മധൂര്‍ പഞ്ചായത്തിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങളുന്നയിച്ച് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രമേയം. പഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി പഞ്ചായത്ത് അംഗം ഹബീബ് ചെട്ടുംകുഴിയാണ് പ്രമേയം അവതരിപ്പിച്ചത്. ഹനീഫ അറന്തോട് പിന്തുണച്ച പ്രമേയം പഞ്ചായത്ത് ബോര്‍ഡ് ഐക്യകണ്ഠേന പാസാക്കി.
മധൂരിന്റെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അംഗങ്ങള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഡിഎംഒ പിഎച്ച്സി സന്ദര്‍ശിച്ചിരുന്നു. ജനസംഖ്യാനുപാതികമായി ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും നിലവിലുള്ള പിഎച്ച്സിയിലെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സൗകര്യങ്ങള്‍ ഉയര്‍ത്തണമെന്നുമാണ് ആവശ്യം.
Post a Comment
0 Comments