കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍. കയ്യൂര്‍ സമരം മാത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പേരില്‍ അടയാളപ്പെടുത്താനുള്ള നീക്കം വിദ്യാഭ്യാസ വകുപ്പ് തിരുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സീറ്റില്ലാത്ത പ്രതിസന്ധി പരിഹരിക്കുക, മടിക്കൈ അമ്പലത്തറ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ 55 എസ്എസ്എല്‍സി ബുക്ക് അപ്രത്യക്ഷമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിച്ചു.
കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രവാസ് ഉണ്ണിയാടന്‍ സ്വാഗതം പറഞ്ഞു. അര്‍ജുനന്‍ തായലങ്ങാടി, ഇസ്മായില്‍ ചിത്താരി, ആബിദ് എടച്ചേരി, റാഷിദ് പള്ളിമാന്‍, എന്‍.ടി അശ്വിന്‍ കുമാര്‍, മുഹാസ് മൊഗ്രാല്‍ സംസാരിച്ചു.
Post a Comment
0 Comments