ഉപ്പള (www.evisionnews.co): കാലാവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.80കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു.
പിഎച്ച്‌സി- അയ്യൂര്‍ റോഡ്- 10ലക്ഷം (മംഗല്‍പാടി പഞ്ചായത്ത്), ആരിക്കാടി കുന്നില്‍ പികെ നഗര്‍ റോഡ്-10ലക്ഷം (കുമ്പള പഞ്ചായത്ത്), മാസ്‌കോ കണ്ണതീര്‍ത്ത റോഡ് 10ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത്), ബോള്‍ക്കട്ടെ -ചിപ്പാര്‍ സ്‌കൂള്‍ റോഡ് 10ലക്ഷം (പൈവളികെ പഞ്ചായത്ത്), ഷേണി -പെര്‍ദണ റോഡ് 10ലക്ഷം (എന്‍മകജെ പഞ്ചായത്ത്), ധര്‍മ്മനഗര്‍ -അട്ടക്കല കട്ട റോഡ് 10ലക്ഷം (മീഞ്ച പഞ്ചായത്ത്), ബാഡൂര്‍ -കേറി റോഡ് 10ലക്ഷം (പുത്തിഗെ പഞ്ചായത്ത്), സുങ്കതകട്ടെ -ബൊഡ്‌ടോഡി റോഡ് 10ലക്ഷം (വൊര്‍ക്കാടി പഞ്ചായത്ത്),
മേലകടി-കജ റോഡ് 10ലക്ഷം (മഞ്ചേശ്വരം), മുട്ടം ഹില്‍ ക്രോസ് റോഡ്-10ലക്ഷം (മംഗല്‍പാടി), മാവിനകട്ട -മാട്ടംകുഴി 10ലക്ഷം (കുമ്പള), എള്ളുകുമാരി -ഷേണി-ഉറുമി റോഡ് 10ലക്ഷം (എന്മകജെ), കടമജല്‍ -മലര്‍ റോഡ് 10ലക്ഷം (വൊര്‍ക്കാടി), ദേരടുക്ക-സട്ടിനടുക്ക റോഡ് 5 ലക്ഷം (പുത്തിഗെ പഞ്ചായത്ത്), മജീര്‍പള്ള- ബത്തോടി റോഡ് 10ലക്ഷം (മീഞ്ച), മച്ചമ്പാടി പാപ്പില റോഡ് 10ലക്ഷം (മഞ്ചേശ്വരം), കസായി ഹിദായത്ത് നഗര്‍ റോഡ്- 10ലക്ഷം (മംഗല്‍പാടി), പൊന്നങ്കളം- നരികുഞ്ച റോഡ് അഞ്ചു ലക്ഷം (പുത്തിഗെ), ജിഎച്ച്എസ്എസ് സ്‌കൂള്‍ കട്ട ബസാര്‍ റോഡ് 10ലക്ഷം (മഞ്ചേശ്വരം) എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.
Post a Comment
0 Comments