ചെമനാട് (www.evisionnews.co): 2020-21 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു ഗ്രേസ് മാര്‍ക്ക് റദ്ദു ചെയ്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. 2020-21 വര്‍ഷത്തിന് മുമ്പ് തന്നെ കാമ്പുകളും മറ്റു പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കവരാണ് എന്‍എസ്എസ്, എന്‍സിസി, എസ്പിസി, സ്‌കൗട്ട് തുടങ്ങിയ സംഘടനങ്ങളിലെ അംഗങ്ങള്‍. അര്‍ഹതപ്പെട്ട ഗ്രേസ് മാര്‍ക്ക്, ഒരു മുന്നറിയിപ്പും കൂടാതെ, പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കി ഉത്തരവ് ഇറക്കിയത്. ഗ്രേസ് മാര്‍ക്ക് അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചു കലക്ടറേറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ എംഎസ്എഫ് നേതാക്കളുടെ പിന്തുണയോടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
എംഎസ്എഫ് ജില്ലാ സെക്രട്ടറി സയ്യിദ് താഹാ തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദ്‌റുല്‍ മുനീര്‍ എന്‍എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര, ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റഹ്‌മാന്‍ പാണത്തൂര്‍, എന്‍എസ്എസ് ലീഡര്‍ നിഹാദ് സുലൈമാന്‍, എന്‍എസ്എസ് വളണ്ടിയര്‍ അഹ്‌മദ് മുബ്തസിം സംസാരിച്ചു.
Post a Comment
0 Comments