അബൂദാബി (www.evisionnews.co): നാടിനഭിമാനമായി യുഎഇയിലെ പ്രശസ്തമായ സെയ്ഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബൂബക്കര്‍ കുറ്റിക്കോലിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. കുറ്റിക്കോല്‍ സ്വദേശിയായ അബൂബക്കര്‍ ഇരുപത് വര്‍ഷം മുമ്പാണ് അബൂദാബി ഇലക്ട്ര സ്ട്രീറ്റില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് പിറകില്‍ ചെറിയ രീതിയില്‍ ലൈറ്റ് ആന്റ് ഇലക്ട്രിക്കല്‍ സ്ഥാപനം തുടങ്ങിയത്. പിന്നീട് പത്തു വര്‍ഷം മുമ്പ് സ്ഥാപനം വിപുലീകരണ ഭാഗമായി നജ്ദ സ്ട്രീറ്റിലേക്ക് മാറ്റി. ഇപ്പോള്‍ യുഎഇയുടെ പല ഭാഗങ്ങളിലും ഖത്തറിലുമായി സ്ഥാപനം വളര്‍ന്നു.
അബൂബക്കറിനൊപ്പം ഭാര്യ റഷീദയ്ക്കും മക്കള്‍ക്കും പത്തു വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. കുറ്റിക്കോല്‍ സ്വദേശിയായ അബൂബക്കര്‍ കാഞ്ഞങ്ങാട് പടന്നക്കാടാണ് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി താമസിച്ചു വരുന്നത്. നിലവില്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ള വിസയാണ് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിവരുന്നത്. പരേതനായ കുറ്റിക്കോല്‍ ഇബ്രാഹിം ഹാജിയുടെ മകനാണ് അബൂബക്കര്‍ കുറ്റിക്കോല്‍. അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ചെയര്‍മാന്‍ കൂടിയാണ്.
Post a Comment
0 Comments