കേരളം (www.evisionnews.co): കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ അക്രമം. സംഭവത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. പരിക്കേറ്റ ബിജു എന്ന പ്രവര്‍ത്തകനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിന് കൈയിലാണ് വെട്ടേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി.
രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. പ്രദേശവാസിയായ ഒരാളാണ് അക്രമം നടത്തിയത്. ഓഫീസിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിയെത്തി വെട്ടുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് അക്രമം നടത്തിയതെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു.
Post a Comment
0 Comments