കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ഗൂഢലോചന, മോഷണം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷന്‍ സൂക്ഷിച്ചിരുന്ന രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി നല്‍കിയിരുന്നത്. ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്.
ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ഗൂഢലോചന, മോഷണം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസ് കേസ് അന്വേഷിക്കും. വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. 4.34 ലക്ഷം ഇരട്ട, വ്യാജ വോട്ടര്‍മാര്‍ ഉള്ളതായി രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരിലായിരുന്നു ഇരട്ട വോട്ടുകളുടെ പട്ടിക പ്രതിപക്ഷം പുറത്ത് വിട്ടിരുന്നത്.
Post a Comment
0 Comments