ദുബൈ (www.evisionnews.co): കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ബൃഹദ് പദ്ധതികള്‍ക്ക് പിന്തുണയുമായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സഹായ ഹസ്തം. ആരോഗ്യ കേരളത്തിനു മുസ്ലിം ലീഗിന്റെ മഹനീയ സംഭാവനയായ സിഎച്ച് സെന്റര്‍ എന്ന കാരുണ്യരംഗത്തെ മഹദ് സംരംഭം നമ്മുടെ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട് ആരംഭിക്കുമ്പോള്‍ അതിനു കലവറയില്ലാത്ത പിന്തുണയുമായി ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റിയും ഒപ്പമുണ്ട്.
നിരാലംഭര്‍ക്ക് സാന്ത്വനസ്പര്‍ഷമേകുന്ന സിഎച്ച് സെന്റര്‍ കാസര്‍കോടിനു അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപയുടെ സഹായമാണ് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി നല്‍കുന്നത്. ആദര്‍ശ സേവനരാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനവുമായ മുന്നേറുന്ന മുസ്ലിം ലീഗ് കമ്മിറ്റി വര്‍ത്തമാന കാലഘട്ടത്തിന്റെ സാഹചര്യം മനസിലാക്കി അതിന്റെ പ്രവര്‍ത്തകര്‍ക്കായും അഭ്യുദകാകംക്ഷികള്‍ക്കുമായി ഉത്തമ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി ജനസേവനത്തിനും രാഷ്ട്ര സേവനത്തിനും ഉതകുന്ന പുതുതലമുറയെ വാര്‍ത്തെടുക്കാനായി ആരംഭിക്കുന്ന സിഎച്ച് മുഹമ്മദ് കോയ പൊളിറ്റിക്കല്‍ സ്‌കൂളിനും അതോടൊപ്പം യുവജനങ്ങള്‍ക്കായി തൊഴില്‍ സഹായങ്ങള്‍ക്കായി ആരംഭിക്കുന്ന എംപ്ലോയിമെന്റ് സെല്ലിനുമായി ഒരു ലക്ഷം ഇന്ത്യന്‍ രൂപയുടെ സഹായവും ദുബൈ കെ. എം. സി. സി കാസര്‍ഗോഡ് ജില്ലാ കമിറ്റി നല്‍കും.
ഇന്ന് വൈകുന്നേരം നാലു മണിക്ക് കാസര്‍ഗോഡ് സിറ്റി ടവറില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സഹായഹസ്തം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറും. ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കണമെന്ന് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി, ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അറിയിച്ചു.
Post a Comment
0 Comments