Type Here to Get Search Results !

Bottom Ad

ബാബരി മസ്ജിദില്‍ ആദ്യം കോടാലി വച്ചു: പിന്നീട് മുസ്ലിമായി 91 പള്ളി പണിത മുഹമ്മദ് ആമിര്‍ മരിച്ച നിലയില്‍

Uploading: 743424 of 1250370 bytes uploaded.

ഹൈദരാബാദ് (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകനും പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്ത മുഹമ്മദ് ആമിര്‍ അന്തരിച്ചു. നേരത്തെ ബല്‍ബീര്‍ സിങ് എന്നായിരുന്നു പേര്. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കാഞ്ചന്‍ബാഗ് പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വീട്ടില്‍ നിന്ന് അസ്വാഭാവിക ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസില്‍ പരാതിപ്പെട്ടത്. കുടുംബാംഗങ്ങള്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി അന്വേഷണം നടത്തുമെന്ന് കാഞ്ചന്‍ബാഗ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഢി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad