ബോവിക്കാനം (www.evisionnews.co): മുളിയാര്‍ സിഎച്ച്‌സിക്ക് കീഴില്‍ കോവിഡ് പ്രതിരോധം പ്രഹസനമായിരിക്കുകയാണെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്് ഷെഫീഖ് മൈക്കുഴി, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് എന്നിവര്‍ കുറ്റപ്പെടുത്തി. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കോവിഡ് എഫ്എല്‍ടിസി അടച്ചുപൂട്ടുകയും ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ആംബുലന്‍സ് നിര്‍ത്തലാക്കിയും കോവിഡ് പ്രതിരോധ ഫണ്ട് താല്‍ക്കാലികമായി നിയമിച്ച പത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകകര്‍ക്ക് ശമ്പളം നല്‍കി ധൂര്‍ത്തടിക്കുകയും ചെയ്യുക വഴി ഭരണപരാജയം അരങ്ങുതകര്‍ക്കുകയാണ് മുളിയാര്‍ സിഎച്ച്‌സിയില്‍.
ആസ്പത്രിയുടെ നല്ല നടത്തിപ്പിന് ഒന്നും ചെയ്യാതെ കുറ്റമെല്ലാം ജീവനക്കാരുടെ തലയിലിട്ട് തടിയൂരാന്‍ ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുമ്പോള്‍ പരിഹാസ്യത്തിനും പോരായ്മക്കും മറപിടിക്കാന്‍ മുസ്്‌ലിം ലീഗിനും യുഡിഎഫിനും നേരെ നുണപ്രചരിപ്പിക്കുകയാണ് ചില കുബുദ്ധികള്‍. കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തനം കുത്തഴിഞ്ഞിരിക്കുകയാണ് മുളിയാറില്‍. സേവനത്തിന്റെ മറവില്‍ വളണ്ടിയര്‍മാരായെത്തി അവിഹിതമായി വാക്‌സിന്‍ തിരിമറി നടത്തുന്നത് ഡിവൈഎഫ്‌ഐയാണ്. ചില ഭാരവാഹികളെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യം ജനങ്ങള്‍ നിത്യവും കാണുന്ന യാഥാര്‍ത്ഥ്യമാണ്. ടോക്കണ്‍ നല്‍കിയിട്ടും ഇന്ന് തിങ്കളാഴ്ച വാക്‌സിന്‍ നല്‍കാതെ ആളുകളെ തിരിച്ചയച്ചതു മൂലം പ്രശനങ്ങള്‍ ഉടലെടുത്തിരുന്നു. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ റോളില്‍ ഡിവൈഎഫ്‌ഐ മറ്റുള്ളവരുടെ പേരില്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments