കാസര്‍കോട് (www.evisionnews.co): ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ നാല് അംഗങ്ങളെ കൂടി തെരഞ്ഞെടുത്തു. ജനറല്‍ വിഭാഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, അംഗങ്ങളായ മുസ്ലിം ലീഗിലെ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, ജോമോന്‍ ജോസ്, സിജെ സജിത് എന്നിവരെയാണ് തെരഞ്ഞെടുത്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ പഞ്ചായത്തിലെ പത്തംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുക്കേണ്ടത്. ഇതില്‍ നാലു വനിതാ അംഗങ്ങളെയും പട്ടികജാതി/പട്ടിക വര്‍ഗം (ജനറല്‍) വിഭാഗത്തില്‍ ഒരാളെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു. പട്ടികജാതി/ പട്ടിക വര്‍ഗം വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആളില്ലാത്തതിനാല്‍ നഗരസഭകളില്‍ നിന്നുമാണ് തെരഞ്ഞെടുത്തത്. നഗരസഭകളില്‍ നിന്നുള്ള രണ്ടംഗങ്ങളെയും വോട്ടെടുപ്പിലൂടെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
Post a Comment
0 Comments