കാസര്‍കോട് (www.evisionnews.co): ജില്ലാ കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് രാവിലെ 10.45ന് കാസര്‍കോട് കലക്ടറേറ്റില്‍ ചുമതയേറ്റു. സ്ഥലം മാറുന്ന ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു കളക്ടറുടെ ചേമ്പറില്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. അധികാര രേഖകള്‍ കൈമാറി. എഡിഎം എകെ രമേന്ദ്രന്‍ സബ് കലക്ടര്‍ ഡിആര്‍ മേഘശ്രീ, കാസര്‍കോട് ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ ആദ്യ വനിത കലക്ടറാണ് ഇവര്‍.
2010 ഐ എ എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റി സ്റ്റീഫന്‍ എം റോസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ മാസ്റ്റര്‍ ബിരുദവും മുംബൈ യൂണിവേവ്സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്സ് എന്‍ജിനീയറിങില്‍ ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്.
കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, ആസൂത്രണ സാമ്പത്തീകകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പരേതനായ റണ്‍വീര്‍ ചന്ദ് ഭണ്ഡാരിയുടെയും സുഷമ്മ ഭണ്ഡാരിയുടെയും മകളാണ്. ഭര്‍ത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളിയിലെ ന്യൂറല്‍ എന്‍ജിനീയര്‍ നികുഞ്ച് ഭഗത്. മക്കള്‍: വിഹാന്‍, മിറാള്‍.
Post a Comment
0 Comments