പള്ളിക്കര (www.evisionnews.co): വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പരിഹരിക്കുന്നതു വരെ കൂടെയുണ്ടാകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പ്‌ളാറ്റ് ഫോമുകള്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തിക്ക് ഫണ്ട് അനുവദിച്ചിട്ടും തയാറാവാത്ത റെയില്‍വെ അധികൃതര്‍ക്കെതിരെ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ ഡവലപ്പ്‌മെന്റ്് ആക്ഷന്‍ കമ്മിറ്റി സ്റ്റേഷനു മുന്നില്‍ നടത്തിയ ജനകീയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന പ്രസംഗത്തിനിടെ റെയില്‍വേ ട്രാഫിക്ക് സിഗ്‌നല്‍ മേധാവി അനന്തരാമനുമായി സംസാരം സമര നേതാക്കളുടെ മുന്നില്‍ കേള്‍പ്പിക്കുകയും വ്യാഴാഴ്ച പ്രവൃത്തി ആരംഭിക്കുമെന്നും ഉറപ്പു നല്‍കി. മുന്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ രണ്ട് വര്‍ഷം മുമ്പ് അനുവദിച്ച തുകയാണ് ഒരു കോടി മുപ്പത്തി ഒന്ന് ലക്ഷം രൂപ. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി.
ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ഇ.എ ബക്കര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗീതാ കൃഷ്ണന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസ്രീന്‍ വഹാബ്, പഞ്ചായത്ത് മെമ്പര്‍ കെ.എ.അബ്ദുള്ള ഹാജി, സത്യന്‍ പൂച്ചക്കാട്, പി.കെ.അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, സുകുമാരന്‍ പൂച്ചക്കാട്, സോളര്‍ കുഞ്ഞഹമ്മദ് ഹാജി, എം.കെ. പ്രശാന്ത് കുമാര്‍, ടി.സി.സുരേഷ്, രാഘവന്‍ വെളുത്തോളി, പി.കെ.അബ്ദുള്ള, കുന്നൂച്ചി കുഞ്ഞിരാമന്‍, പി.എ.ഇബ്രാഹിം, ഗംഗാധരന്‍ തച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബഷീര്‍, ജനപ്രതിനിധികളായ സിദ്ദീഖ് പളളിപ്പുഴ, സൂരജ്.വി, കെ.വി.ജയശ്രീ പാക്കം, ബഷീര്‍ കുന്നില്‍, ചോണായി മുഹമ്മദ് കുഞ്ഞി, ജയശ്രീ മാധവന്‍, വി.കെ.അനിത, രാധിക ടി.വി, നസീറ പളളിപ്പുഴ, വിജയന്‍, ലീനാകുമാരി, റീജ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വിശാലമായ 90 ഏക്കര്‍ ഓളം സ്ഥലസൗകര്യവും അന്താരാഷ്ട്ര ഭൂപടത്തില്‍ സ്ഥാനം നേടിയ ബേക്കല്‍ കോട്ടയുടെയും, പളളിക്കര ബിച്ചിനടുത്തും തൊട്ടരുമികിടക്കുന്ന വികസന സാധ്യതയുളള സ്റ്റേഷനെയാണ് അധികൃതര്‍ അവഗണിക്കുന്നത്.
Post a Comment
0 Comments