കാസര്‍കോട് (www.evisionnews.co): ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. നുള്ളിപ്പാടി ചെന്നിക്കരയിലെ സത്യേന്ദ്രന്റെ മകന്‍ അന്‍വേദാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനായി. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പരിശോധനയില്‍ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. ചത്ത വണ്ടിനെ പുറത്തെടുത്തു. കാസര്‍കോട്് ടൗണ്‍ േേപാലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു. എടനീരിലെ രഞ്ജിനിയാണ് അമ്മ. രണ്ടു വയസുള്ള ഋത്വേദ് സഹോദരന്‍.
Post a Comment
0 Comments