കാസര്‍കോട് (www.evisionnews.co): കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തിന് അകമ്പടിപോയ ഒരു കാര്‍ കാസര്‍കോട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ് കാര്‍. വികാസിനൊപ്പം പിലിക്കോട് സ്വദേശി ക്രിസ്റ്റഫര്‍, കരിവെള്ളൂര്‍ സ്വദേശി സരിന്‍, കണ്ണൂര്‍ മൗവഞ്ചേരി സ്വദേശി ആദര്‍ശ് എന്നിവരെ കസ്റ്റംസ് ചോദ്യംചെയ്തു. ഇവര്‍ നാലുപേരെയും ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും കോള്‍ റെക്കോര്‍ഡ് പരിശോധനയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചേക്കും.
കാര്‍ ഉടമയായ വികാസില്‍നിന്ന് മറ്റൊരാള്‍ കാര്‍ വാടകയ്ക്കെടുത്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് സൂചന. അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസിടിവി പരിശോധനയിലുമാണ് കസ്റ്റംസ് കാര്‍ കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടി പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കാര്‍ ആദ്യം കസ്റ്റഡിയിലെടുത്തത്.
Post a Comment
0 Comments