കേരളം (www.evisionnews.co): കൊല്ലം എംഎല്‍എ എം. മുകേഷ് ശകാരിച്ച സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് ഫോണ്‍ വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണു. മുകേഷിനെ വിളിച്ചത് കൂട്ടുകാരന് ഫോണ്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും മുകേഷ് ശകാരിച്ചതില്‍ തനിക്ക് സങ്കടം ഇല്ലെന്നും ആറ് തവണ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വന്നുകാണുമെന്നും വിഷ്ണു പറഞ്ഞു.
ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് സിനിമാ നടന്‍ ആയതുകൊണ്ടാണെന്നും കൂട്ടുകാരന് മാത്രമാണ് ശബ്ദരേഖ അയച്ചതെന്നും വിഷ്ണു വ്യക്തമാക്കി. പാലക്കാട് മീറ്റ്ന സ്വദേശിയായ കുട്ടി ബാലസംഘം പ്രവര്‍ത്തകനാണെന്നും കുട്ടിയുടെ അച്ഛന്‍ നാരായണന്‍ സി.ഐ. ടി.യു നേതാവാണെന്നും കുട്ടിയുടേത് പാര്‍ട്ടി കുടുംബമെന്ന് സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ഹംസ പറഞ്ഞു. പാര്‍ട്ടി ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്നും ഇനി ഒരു വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും നേതാവ് പറഞ്ഞു.
നേരത്തെ വി.കെ.ശ്രീകണ്ഠന്‍ എം.പി കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയില്ലെന്ന് കുട്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത്. പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് കുട്ടിയെ മാറ്റിയത്. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയ വിഷയമായി ഏറ്റെടുത്ത സാഹചര്യത്തിലാണ് സിപിഎം ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്.
Post a Comment
0 Comments