കാസര്‍കോട് (www.evisionnews.co): കോവിഡിന്റെ മറവില്‍ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിക്കാന്‍ സമസ്ത കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി ജില്ലയില്‍ കലക്ട്രേറ്റിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും പ്രതിഷേധ സംഗമങ്ങള്‍ നടന്നു.
എസ്‌വൈഎസ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി കോളിയടുക്കത്ത് പഞ്ചായത്ത്് ഓഫീസിന് മുന്നില്‍ നില്‍പ് സമരം നടത്തി. ഉദുമ മേഖലാ പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് മുഹമ്മദ് കെകെ കളനാട് അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര ആമുഖ പ്രഭാഷണം നടത്തി. കോളിയടുക്കം ഖത്വീബ് മുഹമ്മദ് ഇര്‍ഫാനി, അബ്ദുല്ല ദാരിമി ദേളി, ഷാഫി ദേളി, അബ്ദുല്‍ ഖാദര്‍ കളനാട്, യൂസുഫ് ചെമ്മനാട്, കരീം ബേവിഞ്ച, ശിഹാബ് കളേഴ്‌സ്, റിയാസ് കോളിയടുക്കം സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി സ്വഗതവും സെക്രട്ടറി നാസര്‍ നാലപ്പാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments