കോളിയടുക്കം (www.evisionnews.co): ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39.90ലക്ഷം രൂപ ചെലവില്‍ 13 എല്‍പി, യുപി വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കല്‍ പൂര്‍ത്തിയായി. അവസാന ഘട്ടമായി ഈ വിദ്യാലയങ്ങള്‍ക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആയിഷ കെഎ, രാജന്‍ കെ പൊയിനാച്ചി, സുചിത്ര, മൈമൂന, പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, കെവി വിജയന്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തെക്കില്‍ പറമ്പ്, തെക്കില്‍ വെസ്റ്റ്, കോളിയടുക്കം, ചെമ്മനാട് വെസ്റ്റ്, ബെണ്ടിചാല്‍, ജി എഫ് യുപി സ്‌കൂള്‍ കീഴൂര്‍, ചെമ്പരിക്ക, ചെമ്മനാട് ഈസ്റ്റ്, പെരുമ്പള, ചാത്തന്‌കൈ, കളനാട് ന്യൂ, തെക്കില്‍ ഈസ്റ്റ്, ജിഎല്‍പി സ്‌കൂള്‍ ചന്ദ്രഗിരി എന്നീ വിദ്യാലയങ്ങള്‍ക്കാണ് സ്മാര്‍ട്ട് ക്ലാസ് മുറി തയാറായത്. ഓരോ വിദ്യാലയങ്ങള്‍ക്കും ഒന്നരലക്ഷം രൂപ വീതം അനുവദിച്ചാണ് ഇതിന് തുടക്കം കുറിച്ചത്. രണ്ടാംഘട്ടത്തില്‍ പതിനൊന്നര ലക്ഷം രൂപ ചെലവഴിച്ച് ഫര്‍ണിച്ചറും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. മൂന്നാംഘട്ടമായാണ് ലാപ്‌ടോപ്പും പ്രൊജക്ടറും സ്‌ക്രീനും നല്‍കിയത്. ഇതോടെ ഈ സ്‌കൂളുകളില്‍ നിന്നുതന്നെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ ഡിജിറ്റല്‍ ക്ലാസെടുക്കാന്‍ സൗകര്യമായി. കെല്‍ട്രോണാണ് സാങ്കേതിക സഹായം നല്‍കിയത്.
Post a Comment
0 Comments