കോളിയടുക്കം (www.evisionnews.co): ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ ഷോപ്പും പാല്‍ കടകളും ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും ഞായറാഴ്ച അടച്ചിടാന്‍ പഞ്ചായത്ത് കോര്‍ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അറിയിച്ചു. കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലെത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. പാല്‍ കടകള്‍ തുറക്കാതെ പുറത്തുവെച്ച് രാവിലെ ഏഴുമണി മുതല്‍ ഒമ്പതു മണി വരെ വിതരണം ചെയ്യാം. പഞ്ചായത്തില്‍ ഡെങ്കിപ്പനിയുടെ വ്യാപനം കൂടി വരുന്നതിനാല്‍ അന്നേ ദിവസം പഞ്ചായത്തിനകത്ത് ഡ്രൈ ഡേ ആചരിക്കാന്‍ തീരമാനിച്ചിട്ടുണ്ട്.
മുഴുവന്‍ ആളുകളും ഡ്രൈ ഡേയുടെ ഭാഗമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകേണ്ടതാണെന്നും പഞ്ചായത്തുമായി സഹകരിച്ച് കോവിഡ് 19, ഡെങ്കി, മലേറിയ, മഞ്ഞപ്പിത്തം, എന്നീ രോഗങ്ങള്‍ പടരാതിരിക്കാനും പഞ്ചായത്ത് അടച്ചിടേണ്ട അവസ്ഥയില്‍ നിന്നും മാറ്റിയെടുക്കാന്‍ മുഴുവന്‍ ആളുകളുടെയും സഹകരണം ഉണ്ടാവണമെന്നും പഞ്ചായത്തിന്റെ എല്ലാ പരിപാടികളിലും പൂര്‍ണ പങ്കാളികളാണവണമെന്നും പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments