കേരളം (www.evisionnews.co): സി.പി.ഐ.എം ഭരണ സമിതിയുടെ കീഴിലുള്ള തൃശൂരിലെ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തി. 46 പേരുടെ ആരാധരത്തില്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക് തന്നെയാണ് പോയതെന്നാണ് കണ്ടെത്തില്‍. പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് പറയുന്നത്.
സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല. സംഭവത്തില്‍ 13 അംഗ ഭരണ സമിതിയെ പിരിച്ചുവിട്ടു. ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാജ രേഖ ചയ്ക്കല്‍, ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
Post a Comment
0 Comments