കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ കോവിഡ് പരിശോധന ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി ജില്ലാ കലക്ടര്‍ ഭണ്ഡാരി സാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, കച്ചവടക്കാര്‍ കടകളിലെ ജീവനക്കാര്‍ തുടങ്ങി പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ രണ്ടു മാസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തണം. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ലെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ പരിശോധന വര്‍ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ 15 ദിവസം മുമ്പുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കമമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ നിര്‍ദ്ദേശം നടപ്പിലാക്കിയിരുന്നില്ല. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു. അതേസമയം കലക്ടറുടെ നിര്‍ദേശത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
Post a Comment
0 Comments