Type Here to Get Search Results !

Bottom Ad

സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച സര്‍ക്കാര്‍ നിലപാട് മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളി: യൂത്ത് ലീഗ്


ഉദുമ (www.evisionnews.co): രാജ്യത്ത് വിദ്യാഭ്യാസപരവും സാമൂഹികവുമായി പിന്നോക്കമായ മുസ്ലിം ന്യൂനപക്ഷ സമുദാത്തിന്റെ സമഗ്രപുരോഗതിക്കായി തയ്യാറാക്കപെട്ട സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ നടപടി മുസ്ലിം സമുദാത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.

മുസ്ലിം പിന്നോക്കവസ്ഥ പഠിച്ച സച്ചാര്‍,പാലൊളികമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ന്യൂപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വീതംവെക്കാനുള്ള മന്ത്രിസഭ തീരുമാനത്തോടൊ നിലവിലുള്ള 80:20 അനുപാതം ഇല്ലാതാവുകയും,നിലവില്‍ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനം വിഹിതം ലഭിച്ചിരുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഹിതം 50.05 ശതമാനമായി കുറയുകയും ചെയ്യും.പുതിയ തീരുമാനത്തോടെ മുസ്ലിം സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് ഇല്ലാതാക്കിയ സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടുപോകുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ ജനല്‍ സെക്രട്ടറി സഹീര്‍ ആസിഫ്,സംസ്ഥന കമ്മിറ്റി അംഗം ടി ഡി കബീര്‍ തെക്കില്‍,ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡണ്ടുമാരായ ഹാരിസ് അങ്കക്കളരി,ബാത്തിഷ പൊവ്വല്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട്,

സീനിയര്‍ വൈസ് പ്രസിഡണ്ട് കെഎംഎ റഹ്മാന്‍ കാപ്പില്‍, ശംസീര്‍ മൂലടുക്കം, ആഷിഖ് റഹ്മാന്‍, മൊയ്തു തൈര, സലാം മാണിമൂല, അബുബക്കര്‍ കടാങ്കോട്,നശാത് പരവനടുക്കം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad