കാസര്‍കോട് (www.evisionnews.co): എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എംഎസ്എഫ് ദേലംപാടി പഞ്ചയാത്ത് കമ്മിറ്റി പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു. അഡൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ നടന്ന പ്രതിഷേധം ഉദുമ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് സവാദ് സികെയുടെ സാന്നിധ്യത്തില്‍ ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് ഹാഷിര്‍ പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഷബീബ് സി.കെ, സമദ് പള്ളങ്കോട്, സമീന്‍ പള്ളങ്കോട്, അഷ്റഫ്, അനസ് കുയിത്തല്‍, ശിഹാബ് പള്ളങ്കോട്, റിഷാദ് പരപ്പ, ഫാറൂഖ് പള്ളങ്കോട് സംബന്ധിച്ചു.
ദേലംപാടി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ദലംപാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സമദ് ഉജംപാടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം. ഖലീല്‍ ദേലംപാടി, ശഹീദ് ഊജംപാടി, നിസാം ഊജംപാടി, ഇര്‍ഫാദ് ദേലംപാടി, നിബ്രാസ് ദേലംപാടി, ഇര്‍ഷാദ് ദേലംപാടി പങ്കെടുത്തു.
Post a Comment
0 Comments