പൊയിനാച്ചി (www.evisionnews.co): ഐസി.എ.ആര്‍- സി.പി.സി.ആര്‍.ഐ എന്നിവരുടെ സാങ്കേതിക സഹായത്തോടെ പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ജൈവ വളം പൊഫാകോസ് ഓര്‍ഗാനിക് മാന്വര്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു വിപണന ഉദ്ഘാടനം ചെയ്തു. ടി രാഘവന്‍ മുന്നാട് ആദ്യവില്പന സ്വീകരിച്ചു. ജില്ലയിലെ കാര്‍ഷിക മുന്നേറ്റത്തിന് ജൈവവള ത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും പൊഫാക്കോസ് ജൈവവളത്തിന്റെ ഉപയോഗം കാര്‍ഷിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.
ഐ.സി.എ.ആര്‍- സി. പി.സി. ആര്‍.ഐ യുടെ സാങ്കേതിക സഹായം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പൊഫക്കോസ് ജൈവവളം ജൈവ - കാര്‍ഷിക മേഖലയില്‍ സംഘത്തിന്റെ പ്രവര്‍ത്തനം പുതിയ കാല്‍വെപ്പ് ആണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ എക്കാലത്തും സി.പി.സി ആര്‍.ഐ പ്രോത്സാഹിപ്പിച്ചു വരുന്നതായും ഐ. സി. എ. ആര്‍ - സി.പി.സിആര്‍.ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സംഘം പ്രസിഡന്റ് െ്രക മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ.സി.എ. ആര്‍- സി. പി. സി ആര്‍ ഐ സൈന്റിസ്റ്റ് കെ. മുരളീധരന്‍, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.രവീന്ദ്രന്‍, ചെമ്മനാട് കൃഷി ഓഫീസര്‍ പി. ദിനേശന്‍, വാര്‍ഡ് മെമ്പര്‍ രാജന്‍.കെ. പൊയിനാച്ചി, സഹകരണ സംഘം ചെമ്മനാട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘം വൈസ് പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാല്‍ സ്വാഗതവും സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല നന്ദിയും പറഞ്ഞു.
Post a Comment
0 Comments