കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചെങ്കള പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബൂത്ത് ഏജന്റായ സിപിഎം ലോക്കല്‍ സെക്രട്ടറിയെ ബൂത്തില്‍ കയറി അക്രമിച്ചെന്ന കേസില്‍ യൂത്ത് ലീഗ് നേതാക്കള വെറുതെവിട്ടു. കേസില്‍ പ്രോസിക്യൂഷന്‍ 13 സാക്ഷികളെയും 12 രേഖകളും സാധനങ്ങളും ഹാജരാക്കിയിരുന്നു.
യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ്് സിദ്ധീഖ് സന്തോഷ് നഗര്‍, കെഎംസിസി ദുബൈ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് മുന്‍ ട്രേഷറര്‍ സി. സലീം, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റെ അബ്ദുല്‍ ഖാദര്‍ സിദ്ധ, ചെര്‍ക്കള ടൗണ്‍ സെക്രട്ടറി ഫൈസല്‍ ചെര്‍ക്കള എന്നിവരെയാണ് കാസര്‍കോട് അസി. സെഷന്‍ കോടതി വെറുതവിട്ടത്. പ്രമുഖ അഭിഭാഷകനായ സികെ ശ്രീധരനും കെപി പ്രദീപ് കുമാറും യൂത്ത് ലീഗിന് വേണ്ടി ഹാജരായി.
Post a Comment
0 Comments