കാസര്‍കോട് (www.evisionnews.co): കോവിഡ് പോസിറ്റീവ് നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജൂലൈ ഏഴുവരെ കാസര്‍കോട് നഗരസഭ പരിധിയില്‍ നിയന്ത്രണം ശക്തമാക്കും. എ കാറ്റഗറിയിലായിരുന്ന കാസര്‍കോട് നഗരസഭ ബി ക്യാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പുതിയ നിര്‍ദേശങ്ങള്‍ നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും അറിയിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ 15 പേര്‍ക്കാണ് അനുമതി. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മറ്റു കടകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50ശതമാനം ജീവനക്കാരെ വെച്ച പ്രവര്‍ത്തിക്കാം. ഓട്ടോയില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം. ഹോട്ടല്‍, ബീവറേജ് ടേക്ക് എവേ മാത്രം
സ്വകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ പകുതി ജീവനക്കാരെ വെച്ച് തുറക്കാം, വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും നഗരസഭ അറിയിച്ചു.
Post a Comment
0 Comments