Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ സ്ഥാപന പ്രചാരണാര്‍ത്ഥം കേരള കാല്‍നട യാത്ര നടത്തിയ അസ്ലമിനും മുജീബിനും ജന്മനാട്ടില്‍ സ്വീകരണം


കാസര്‍കോട് (www.evisionnews.co): തെരുവത്ത് നജാത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് നിന്ന് കന്യാകുമാരിയിലേക്ക് 650 കിമീ കാല്‍നട യാത്ര നടത്തി തിരിച്ചെത്തിയ തളങ്കര തെരുവത്തെ ടിപി അസ്ലമിനും മുജീബ് റഹ്‌മാനും തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബിന്റെയും നാട്ടുകാരുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎംമുനീര്‍ അസ്ലമിനെയും മുജീബിനെയും ഉപഹാരം നല്‍കി ആദരിച്ചു. നഗരസഭാ ചെയര്‍മാന്റെ വകയായി പ്രത്യേക ഉപഹാരവും നല്‍കി. പാട്ടുപാടി പാട്ടപ്പിരിവ് നടത്തി വിദ്യഭ്യാസ മുന്നേറ്റത്തിന് ഉണര്‍വ്വേകിയ തളങ്കരയില്‍, കാല്‍നടയായി കേരളത്തിന്റെ മുക്കുമൂലകള്‍ സഞ്ചരിച്ച് അസ് ലമും മുജീബും പൂര്‍ത്തീകരിച്ചത് സമാനമായ മറ്റൊരു ദൗത്യമാണെന്ന് അഡ്വ. വിഎം മുനീര്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെഎം അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷ വഹിച്ചു. പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടിഎ. ഷാഫി അനുമോദന പ്രഭാഷണം നടത്തി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എന്‍എ. സുലൈമാന്‍, തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ് സ്ഥാപക പ്രസിഡന്റ് കെഎംബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടിഇമുക്താര്‍ സ്വാഗതം പറഞ്ഞു. കെഎസ്.മഹ്‌മൂദ്, കെഎംറഹൂഫ്, നജീബ് വോള്‍ഗ, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, ഇബ്രാഹിം ബാങ്കോട്, മുഷ്താഖ് പള്ളിക്കാല്‍,

എപിഷരീഫ്, സാഹിബ് ഇക്ബാല്‍, മാസ്റ്റര്‍ ഖലീല്‍, ഫൈസി പാദാര്‍, അബ്ദുല്‍ റഹ്‌മാന്‍ അത്തു, എന്‍എഷരീഫ്, ഹാരിസ് കോയറോഡ്, അഷ്റഫ് സോനു, നവാസ് നിക്കി, കെഎംസിയാദ്, ഷംഷീര്‍ കോയറോഡ്, കബീര്‍ തെരുവത്ത്, ഷഫീഖ് തെരുവത്ത്, നിയാസ് മൂപ്പന്‍, യുകെബഷീര്‍, ടിഎ അഷ്റഫ്, നൗഷാദ് മൂപ്പന്‍, ഇഖ്ബാല്‍ കൊട്ടിയാടി, സിദ്ധിഖ് പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്ലമും മുജീബും മറുപടി പ്രസംഗം നടത്തി. നഗരസഭയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്കുള്ള സംഭാവന നഗരസഭാ ചെയര്‍മാന് ടിപി അസ്ലം കൈമാറി. ടികെ അമീന്‍നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad