കാസര്‍കോട് (www.evisionnews.co): പിഡബ്യുഡി ഇ-ബുക്ക് പ്രൈസുകളുടെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ധര്‍ണ നടത്തി. പിഡബ്യുഡി ഇ-ബുക്ക് സംവിധാനം നടപ്പിലാക്കിതിനു ശേഷം പ്രൈസ് ടു വില്‍ നിന്നും പ്രൈസ് ത്രീയിലേക്ക് മാറ്റിയതിനാലുണ്ടായ അപാകതകള്‍ കാരണം ബില്ലുകള്‍ വൈകുന്നതു കരാറുകാര്‍ക്ക് ബാങ്ക് പലിശ ഇനത്തില്‍ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് വിങ് ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പിഡബ്ല്യുഡി ഓഫീസില്‍ ധര്‍ണ സംഘടിപ്പിച്ചു.
പ്രസിഡന്റ് നിസാര്‍ കല്ലട്ര യുടെ അധ്യക്ഷതയില്‍ മുന്‍ പ്രസിഡന്റ് ടികെനസീര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എംഎ നാസര്‍, ബോസ് ഷെരീഫ്, അഷറഫ് പെര്‍ള, ജാസിര്‍ ചെങ്കള, മാര്‍ക്ക് മുഹമ്മദ്, സുനൈഫ് എംഎ എച്ച്, കാദര്‍ നെല്ലിക്കുന്ന്, സാദിഖ് പൊവ്വല്‍, ഹനീഫ, അന്‍വര്‍, സെക്രട്ടറി അലി മാവിനകട്ട, മജീദ് ബെണ്ടിച്ചാല്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments