കാസര്‍കോട് (www.evisionnews.co): കീഴൂര്‍ അഴിമുഖത്ത് തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരുടെയും പരിക്കുകളോടെ രക്ഷപ്പെട്ടവരുടെയും കുടുംബത്തിന് മതിയായ സഹായം നല്‍കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോടും സര്‍ക്കാറിനോടും ആവശ്യപ്പെട്ടു. ജില്ലയില്‍ ദുരന്തനിവാരണത്തിന് മതിയായ സൗകര്യമില്ലാത്തത് സംബന്ധിച്ച് മന്ത്രിയെ അറിയിച്ചതായും എംഎല്‍എ പറഞ്ഞു. ഒരു റെസ്‌ക്യൂ ബോട്ട് മാത്രമാണ് ജില്ലയിലുള്ളത്. അത് അപകടത്തില്‍പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിന് വളരെ പ്രയാസം സൃഷ്ടിക്കുന്നു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്ക് റെസ്‌ക്യൂ ബോട്ടുകള്‍ അനുവദിക്കണം. അഴിമുഖങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കാസര്‍കോട് ഹാര്‍ബര്‍ നിര്‍മാണം ത്വരിതപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
തോണി അപകടത്തില്‍ കാണാതായവരുടെയും പരിക്കുകളോടെ രക്ഷപ്പെട്ടവരുടെയും കുടുംബത്തിന് സഹായം നല്‍കണം: എന്‍എ നെല്ലിക്കുന്ന് എംഎല്‍എ
20:56:00
0
കാസര്‍കോട് (www.evisionnews.co): കീഴൂര്‍ അഴിമുഖത്ത് തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരുടെയും പരിക്കുകളോടെ രക്ഷപ്പെട്ടവരുടെയും കുടുംബത്തിന് മതിയായ സഹായം നല്‍കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോടും സര്‍ക്കാറിനോടും ആവശ്യപ്പെട്ടു. ജില്ലയില്‍ ദുരന്തനിവാരണത്തിന് മതിയായ സൗകര്യമില്ലാത്തത് സംബന്ധിച്ച് മന്ത്രിയെ അറിയിച്ചതായും എംഎല്‍എ പറഞ്ഞു. ഒരു റെസ്‌ക്യൂ ബോട്ട് മാത്രമാണ് ജില്ലയിലുള്ളത്. അത് അപകടത്തില്‍പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിന് വളരെ പ്രയാസം സൃഷ്ടിക്കുന്നു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്ക് റെസ്‌ക്യൂ ബോട്ടുകള്‍ അനുവദിക്കണം. അഴിമുഖങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കാസര്‍കോട് ഹാര്‍ബര്‍ നിര്‍മാണം ത്വരിതപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Post a Comment
0 Comments