ചട്ടഞ്ചാല്‍ (www.evisionnews.co): സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാലില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത് ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു.
ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ കൊല്ലമ്പാടി (കെഎന്‍എം), ആരിഫ് തെക്കില്‍ (ഐഎസ്എം മര്‍ക്കസുദ്ധഅവ), അനീസ് മദനി (വിസ്ഡം യൂത്ത്), അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (സോളിഡാറിറ്റി), ഖാദര്‍ കണ്ണമ്പള്ളി (എസ്‌വൈഎസ്), എട്ടാം വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍, നസീര്‍ പെരുമ്പള, ടികെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, ഇല്യാസ് കീഴൂര്‍, ഉബൈദ് നാലപ്പാട്, ഷാനി കടവത്ത്, ഹക്കീം മാച്ചിപ്പുറം സംബന്ധിച്ചു.
Post a Comment
0 Comments