Type Here to Get Search Results !

Bottom Ad

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


കാസര്‍കോട് (www.evisionnews.co): ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. അല്ലെങ്കില്‍ വാക്‌സിനേഷന്‍ ക്യാമ്പില്‍ ആന്റിജന്‍ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും. ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളില്‍ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങള്‍ സജ്ജമാക്കും. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേട്ടമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പൊലീസ് മേധാവി പിബി രാജീവ്, എഡിഎം എകെ രമേന്ദ്രന്‍, എഎസ്പി ഹരിശ്ചന്ദ്ര നായിക്, ഡിഎംഒ കെആര്‍ രാജന്‍, സബ് കലക്ടര്‍ ഡിആര്‍ മേഘശ്രീ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad