Type Here to Get Search Results !

Bottom Ad

അഞ്ചു പൈസയ്ക്ക് ബിരിയാണി; കച്ചവടം കൂട്ടാന്‍ ഓഫര്‍, പുലിവാല് പിടിച്ച് ഹോട്ടലുടമ




ദേശീയം (www.evisionnews.co)): അഞ്ചു പൈസയുടെ നാണയവുമായെത്തുന്നവര്‍ക്ക് ബിരിയാണി, കച്ചവടം കൂട്ടാന്‍ തമിഴ്‌നാട്ടില്‍ ഒരു ഹോട്ടലുടമ കണ്ട മാര്‍ഗമായിരുന്നു ഈ വമ്പന്‍ ഓഫര്‍. എന്നാല്‍ ഒടുക്കം വെട്ടിലായത് ഹോട്ടലുടമ തന്നെ. ഓഫര്‍ കേട്ട് നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാന്‍ അഞ്ചു പൈസയുമായെത്തിയത്.

കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാതെ ബിരിയാണിക്ക് വേണ്ടി കൂട്ടം കൂടിയ ജനങ്ങളെ ഒടുക്കം പൊലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു. മധുരയ്ക്കടുത്തുള്ള സെല്ലൂരില്‍ സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയവുമായെത്തുന്നവര്‍ക്ക് ബിരിയാണി സൗജന്യമെന്നതായിരുന്നു ഓഫര്‍. കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം കൂടിയാണ് ഈ ഓഫറിലൂടെ ലക്ഷ്യമിട്ടത്.

എന്നാല്‍, മാസ്‌കു ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ ആളുകള്‍ തടിച്ചുകൂടിയതാണ് ഹോട്ടലുടമയെ വെട്ടിലാക്കിയത്. തിരക്കു കൂടിയതോടെ കടയുടെ ഷട്ടറിടുകയല്ലാതെ മറ്റുവഴികളൊന്നും ഹോട്ടലുടമയുടെ മുന്നിലുണ്ടായിരുന്നില്ല. ഇതിനിടെ വിളിച്ചുവരുത്തി ബിരിയാണി കിട്ടിയില്ലെന്ന പരാതികളും വ്യാപകമായി ഉയര്‍ന്നു. അതേസമയം, സൗജന്യമെന്ന് കേള്‍ക്കുമ്പോള്‍ മഹാമാരിപോലും വകവെക്കാതെ ഇറങ്ങിത്തിരിച്ച ആളുകളാണ് പൊലീസിനെ അത്ഭുതപ്പെടുത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad