Type Here to Get Search Results !

Bottom Ad

സ്ത്രീപീഡന പരാതി ഒതുക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍

Uploading: 114625 of 813750 bytes uploaded.

ആലപ്പുഴ (www.evisionnews.co): എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആരോപണം. കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകള്‍ക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടല്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കൈയില്‍ കടന്നുപിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad