Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ മേഖലയോട് സര്‍ക്കാറിന് അവഗണന: പ്രതിഷേധവുമായി എസ്‌കെഎസ്എസ്എഫ് കാമ്പസ് വിംഗ്


കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ മേഖലയോട് ഗവര്‍ണ്‍മെന്റ് കാണിക്കുന്ന അവഗണയില്‍ എസ്‌കെഎസ്എസ്എഫ് കാമ്പസ് വിംഗ് കാസര്‍കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പഠനത്തിത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹാരം കണ്ടത്താനും എസ്എസ്എസ്എല്‍സി പ്ലസ് ടുവില്‍ ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിലും വിദൂര വിദ്യാഭാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഉടന് പരിഹാരം കണ്ടത്താനും ആവശ്യപ്പെട്ടാണ് എസ്‌കെഎസ്എസ്എഫ് കാമ്പസ് വിംഗ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. കാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ ശാനിദ് പടന്ന അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ യാസീന്‍ പള്ളിക്കര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ബിലാല്‍ ആരിക്കാടി മുഖ്യപ്രഭാഷണം നടത്തി. റാഹി ല്‍ പെരുമ്പട്ട, ജാബിറലി മൊഗ്രാല്‍, മുശ്ര്ഫ് അംഗടിമുഗര്‍, താജുദ്ധീന്‍ അറന്തോട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad