കാസര്‍കോട് (www.evisionnews.co): ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്. കാസര്‍കോട്ടെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍, മായിപ്പാടി ഡയറ്റ് സ്‌കൂള്‍ തുടങ്ങിയ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ദില്‍ഷാദ്, സെക്രട്ടറി ജിഷാദ്, ട്രഷറര്‍ അഷ്‌റഫലി, വൈസ് പ്രസിഡണ്ട് അമീന്‍, അംഗങ്ങളായ റാഷിദ്, അഷ്‌റഫ് എന്നിവര്‍ മാതൃകാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കാസര്‍കോട്ടെ ജീവ കാരുണ്യ മേഖലകളില്‍ സജീവ ഇടപെടലുകളുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സജീവമാണ്. കൊവിഡ് കാലത്ത് നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്.നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന നോ ഹന്‍ഗ്രി പദ്ധതി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്നാണ്.
Post a Comment
0 Comments