ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം താഴ്ന്ന് തുടങ്ങിയതിന് പിന്നാലെ മൂന്നാം തരംഗ വ്യാപനം അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സെപ്തംബര്‍ മാസത്തോടെ മൂന്നാം തരംഗം മൂര്‍ദ്ധന്യത്തിലെത്തുമെന്നും എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 10,000-ത്തിലേയ്ക്ക് ചുരുങ്ങുമെന്നും, എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ദ്ധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ദ്ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് രണ്ടാം തരംഗം ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post a Comment
0 Comments