കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തിന്റെ ഭാഗമായി തൊഴിലും വരുമാനവുമില്ലാതെ ദുരിതത്തിലായ മുഴുവന്‍ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകളും മറ്റ് സഹായങ്ങളും ഒരു വിഭാഗത്തിന് മാത്രം ലഭിക്കുന്നു എന്ന പരാതിക്ക് പരിഹാരം കാണണം. വിവേചനമില്ലാതെ ദുരിതമനുഭവിക്കുന്നഎല്ലാ വിഭാഗങ്ങള്‍ക്കും സഹായം ലഭ്യമാക്കുന്നു എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ,സെക്രട്ടറി ഷറീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, അഷ്‌റഫ് എടനീര്‍, ഷംസുദ്ദീന്‍ ആയിറ്റി, മുംതാസ് സമീറ, കുഞ്ഞാമദ് കല്ലൂരാവി, ഉമ്മര്‍ അപ്പോളൊ, പി.ഐ.എ ലത്തീഫ്, ടി.പി മുഹമ്മദ് അനീസ്, മാഹിന്‍ മുണ്ടക്കൈ,
പി.പി നസീമ ടീച്ചര്‍, ബീഫാത്തിമ ഇബ്രാഹിം, സുബൈര്‍ മാര, മുജീബ് കമ്പാര്‍, കാലിദ് പച്ചക്കാട്, ഹമീദ് ബദിര, സിദ്ധീഖ് ചക്കര, ടി.കെ ഇല്യാസ് ബേക്കല്‍, സബീര്‍ അലി തുരുത്തി, സി.എ ഇബ്രാഹിം എതിര്‍ത്തോട്, എല്‍ കെ.ഇബ്രാഹിം,എസ്.എം അബ്ദുള്‍ റഹ്മാന്‍, അബൂബക്കര്‍ കണ്ടത്തില്‍ ,കരീം കുശാല്‍നഗര്‍, ബി.എം ഹാരിസ്, മജീദ് സന്തോഷ് നഗര്‍, വി. മുഹമ്മദ് ബേഡകം, ഷുക്കൂര്‍ ചെര്‍ക്കള, എന്‍എം ശാഫി, റഫീഖ്, മന്‍സൂര്‍ മല്ലത്ത്, ഷക്കീല മജീദ്, എസ്എ സഹീദ്, സംസീര്‍ തൃക്കരിപ്പൂര്‍, അന്‍വര്‍ ഹുസൈന്‍ പ്രസംഗിച്ചു.
Post a Comment
0 Comments