കാഞ്ഞങ്ങാട് (www.evisionnews.co): ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ നീലേശ്വരം സ്വദേശിയുടെ ബൈക്ക് തൃശൂര്‍ പുതുക്കാട് വെച്ച് അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുന്‍ സംസ്ഥാന കബഡിതാരം രാജീവന്‍ കൊയാമ്പുറത്തിന്റെ മകന്‍ പ്രണവിന്റെ കെഎല്‍ 6 ആര്‍ 4500 നമ്പര്‍ ഡ്യൂക്ക് ബൈക്കാണ് തട്ടിയെടുത്തത്. ബൈക്ക് ഇരിങ്ങാലക്കുടയിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പുതുക്കാട് എത്തിയപ്പോള്‍ മറ്റൊരു ബൈക്കിന്റെ പിറകിലെത്തിയ യുവാവ് പ്രണവിനോട് ലിഫ്റ്റ് ചോദിച്ചെത്തിയത്. പിന്നീട് ബൈക്കില്‍ കയറി യാത്രക്കിടയില്‍ പ്രണവും യുവാവും തമ്മില്‍ പരിചയത്തിലാവുകയും ചെയ്തു.
കുറേദൂരം ഓടിച്ചപ്പോള്‍ യുവാവ് പ്രണവിനോട് കുറേ ഓടിച്ച് ക്ഷീണിച്ചതല്ലേ ഇനി താന്‍ ഓടിക്കാമെന്ന് പറഞ്ഞ് ഓടിക്കുകയായിരുന്നു. പ്രണവ് പിന്നിലിരിക്കുകയും ചെയ്തു. കുന്നംകുളത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി ബൈക്ക് നിര്‍ത്തുകയും പ്രണവും യുവാവും ബൈക്കില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ഇതിനിടയില്‍ പെട്ടെന്ന് യുവാവ് ബൈക്ക് ഓടിച്ചുപോവുകയായിരുന്നു. ഇതുസംബന്ധിച്ച് പ്രണവ് കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടിച്ച ബൈക്കുമായി യുവാവ് സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ വിവിധ സിസി കാമറകളില്‍ നിന്നും കുന്നംകുളം പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് മോഷണം പോയത്.
Post a Comment
0 Comments