കാസര്‍കോട് (www.evisionnews.co): ബിജെപിയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ രാജിവെച്ചു. എണ്‍മകജെ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് സായയിലെ പഞ്ചായത്തംഗം ബിജെപിയിലെ മഹേഷ് ഭട്ടാണ് രാജിവെച്ചത്. രാജി സന്നദ്ധത അറിയിച്ച് മഹേഷ് ഭട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കിയതായാണ് വിവരം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാനാവാത്തതും ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരാണെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം മഹേഷ് ഭട്ട് തുറന്നടിച്ചിരുന്നു. പലനേതാക്കളുമായും ഭരണപരാജയം പങ്കുവെക്കുകയും ചെയ്തിരുന്നു. ജനങ്ങളും പാര്‍ട്ടിയും പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്തു. എന്നാലിപ്പോള്‍ എന്റെ മേല്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് അംഗമായി തുടരുന്നതില്‍ ധാര്‍മികത അനുവദിക്കുന്നില്ലെന്ന് മഹേഷ് ഭട്ട് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എണ്‍മകജെ പഞ്ചായത്ത് ബിജെപിയില്‍ പൊട്ടിത്തെറി ഗ്രാമപഞ്ചായത്തംഗം രാജിവെച്ചു
16:31:00
0

Post a Comment
0 Comments