ബദിയടുക്ക (www.evisionnews.co): ബദിയടുക്ക ടൗണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല മദ്യവും കഞ്ചാവ് വിരുന്നും പതിവാകുന്നു. വിവരം പൊലീസില്‍ അറിയിച്ചാലുംമൗനത്തിലെന്ന ആക്ഷേപം ശക്തം. പെര്‍ള റോഡ് മരമില്ലിന് സമീപം ചെന്നാര്‍ക്കട്ടെ റോഡ് മത്സ്യ മാര്‍ക്കറ്റിന് സമീപം, അപ്പര്‍ബസാര്‍, ബോള്‍ക്കട്ടെ തുടങ്ങിയ സ്ഥലത്താണ് രാത്രികാലം വ്യാപകമായി കൂട്ടംകൂടി പരസ്യ മദ്യപാനവും കഞ്ചാവ് വലിയും നടക്കുന്നത്. ഓരോ സ്ഥലത്തും പത്തില്‍ കൂടുതല്‍ ആളുകള്‍ ഏര്‍പ്പെടുന്നുണ്ട്. ഇവരുടെ വാക്കേറ്റവും സംസാരവും പതിവായി നടക്കുന്നു.
രാത്രി എട്ടു മണിക്ക് ശേഷമാണ് ഇത്തരത്തിലുള്ള സംഘം വിലസുന്നത്. കൃത്യമായ വിവരം പൊലീസില്‍ നല്‍കിയാലും സംഭവ സ്ഥലത്തൂടെ പൊലീസ് വാഹനം റെയ്ഡ് നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പോലും തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരക്കാര്‍ക്ക് കോവിഡ് ജാഗ്രതയും ഇല്ലെന്ന തരത്തിലാണ് നീചപ്രവൃത്തികള്‍ നടക്കുന്നത്. മൂക്കിന്താഴെഎക്‌സൈസ് ഓഫീസ് ഉണ്ടായിട്ടും നടപടിയുണ്ടാകുന്നില്ല. ടൗണ്‍ കേന്ദ്രീകരിച്ചുള്ള രാത്രികാല മദ്യവിരുന്ന് ഈ അടുത്താണ് തലപൊക്കിയത്. ഇത്തരത്തിലുള്ള സംഘത്തിന് കഞ്ഞിവെച്ച് കൊടുക്കുന്ന ഇടനിലക്കാരുടെ സ്വാധീനം കൂടിയതാണ് വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Post a Comment
0 Comments