കാസര്‍കോട് (www.evisionnews.co): സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. അബ്ദുല്‍ ഹാരിസ് (34) ആണ് അറസ്റ്റിലായത്. 50 ലക്ഷം രൂപ വിലമതിക്കുന്ന 1285 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നുവന്ന എയര്‍ ഇന്‍ഡ്യയുടെ എ ഐ 332 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സ്വര്‍ണം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ടേപ് ചെയ്ത് സോക്സിനകത്താണ് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ വാഗേഷ്‌കുമാര്‍ സിങ്, സൂപ്രണ്ടുമാരായ കെ പി മനോജ്, എം ശിവാനി, ഇന്‍സ്പെക്ടര്‍ രോഹിത് ഖത്രി, അരവിന്ദ് ഗുളിയ എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരനെ പിടികൂടിയത്.
സോക്സിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം: കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
16:22:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. അബ്ദുല്‍ ഹാരിസ് (34) ആണ് അറസ്റ്റിലായത്. 50 ലക്ഷം രൂപ വിലമതിക്കുന്ന 1285 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നുവന്ന എയര്‍ ഇന്‍ഡ്യയുടെ എ ഐ 332 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സ്വര്‍ണം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ടേപ് ചെയ്ത് സോക്സിനകത്താണ് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ വാഗേഷ്‌കുമാര്‍ സിങ്, സൂപ്രണ്ടുമാരായ കെ പി മനോജ്, എം ശിവാനി, ഇന്‍സ്പെക്ടര്‍ രോഹിത് ഖത്രി, അരവിന്ദ് ഗുളിയ എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരനെ പിടികൂടിയത്.
Post a Comment
0 Comments