മൊഗ്രാല്‍ (www.evisionnews.co): ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന ദുബൈ മലബാര്‍ കലാസാംസ്്കാരിക വേദി ഇതര സംഘടനകള്‍ക്ക് മാതൃകയാണന്ന് എകെഎം അഷ്‌റഫ് എംഎല്‍എ. മൊഗ്രാലിലെ കോവിഡ് സെന്ററില്‍ കഴിയുന്നവര്‍ക്കും ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും ഉപ്പള ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറിയുമായി സഹകരിച്ചു നല്‍കിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന്റെ കൈമാറല്‍ ചടങ്ങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. അഹമ്മദ് ഷിനാഫ് ഗോള്‍ഡ് കിംഗ് (ഹനീഫ് ഗോള്‍ഡ് കിങിന്റെ പുത്രന്‍) മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് നാസര്‍ മൊഗ്രാല്‍, അംഗങ്ങളായ ബിഎ റഹ്മാന്‍, എം സബൂറ, കൗലത്ത് ബീവി, രവി രാജ് തുമ്മ, എം. അബ്ബാസ്, എകെ ആരിഫ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷ്‌റഫ്, ജെഎച്ച്‌ഐ ബാലചന്ദ്രന്‍, കെവി യൂസുഫ്, സയ്യിദ് ഹാദി തങ്ങള്‍, മുഹമ്മദ് അബ്‌കൊ, റിയാസ് മൊഗ്രാല്‍, ആശിഫ് മൊഗ്രാല്‍, ടികെ ജാഫര്‍. ഷരീഫ് കോട്ട. നിയാസ് മൊഗ്രാല്‍ മൊഗ്രാല്‍, ടികെ അന്‍വര്‍ മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments