Type Here to Get Search Results !

Bottom Ad

ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ്ടു പരീക്ഷകള്‍ മാറ്റണം: എകെഎം അഷ്‌റഫ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു


മഞ്ചേശ്വരം (www.evisionnews.co): ബലിപെരുന്നാള്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി ഒന്നും രണ്ടും വര്‍ഷ തുല്യതാ പരീക്ഷ മാറ്റണമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോടും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരോടും ഇമെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. പുതുക്കിയ ടൈം ടേബിള്‍ അനുസരിച്ച് 2021 ജൂലൈ 21നാണ് ഒന്നാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷ, രണ്ടാം വര്‍ഷ മലയാളം, ഹിന്ദി, കന്നഡ പരീക്ഷ എന്നിവ നിശ്ചയിച്ചിരിക്കുന്നത്, സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികള്‍ ഈ വര്‍ഷം ബലിപെരുന്നാള്‍ ആഘോഷിക്കുന്നതും ഇതേദിവസമാണ്. ഈ ദിവസത്തെ പരീക്ഷകള്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും സൗകര്യപ്രദമായ മറ്റൊരു ദിവസത്തിലേക്ക് മാറ്റാന്‍ നടപടിയുണ്ടാകണമെന്ന് എംഎല്‍എ അഭ്യര്‍ത്ഥിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad