പള്ളിക്കര (www.evisionnews.co): മുസ്ലിം ലീഗ് നേതാവും പരേതനായ തൊട്ടി അബ്ബാസ് ഹാജിയുടെ മകനും പളളിക്കര മഠത്തില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി തൊട്ടി (55) നിര്യാതനായി. കുറച്ചുകാലമായി രോഗബാധിതനായി കഴിയുകയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ കാലം തൊട്ട് എംഎസ്എഫ് സജീവ പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഷാഫി സര്‍സയ്യദ് കോളജ് എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ജോലി ആവശ്യാര്‍ഥം മുംബൈയിലും അവിടുന്ന് ഗള്‍ഫിലേക്ക് ചേക്കേറി. പ്രവാസ ജീവിതത്തിന് വിരാമമിട്ടു സ്വന്തം നാട്ടില്‍ കുടിയേറിയപ്പോള്‍ ഹരിത രാഷ്ട്രീയത്തിന് ഒരു താങ്ങും തണലുമായി ഓടിനടന്നു.
പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ഉദുമ മണ്ഡലം പ്രവാസി ലീഗ് വൈസ് പ്രസിഡന്റ്, മഠം ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി, ബേക്കല്‍ ഫോര്‍ട്ട് ജേസീസ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സിലര്‍, പള്ളിക്കര മഠത്തില്‍ ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി, ട്രഷറര്‍, പള്ളിക്കര മുസ്ലിം സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.
മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യ: മൈമൂന. മക്കള്‍: ഷംന, നാഫിഹ് (ദുബൈ), ഇഷാം, അബ്ബാസ്. മരുമകന്‍: ആസാദ് മാസ്തിഗുഡ്ഡ. സഹോദരങ്ങള്‍: മജീദ്, ഷംസുദ്ധീന്‍, അബൂബക്കര്‍, അന്‍സാരി, സുഹ്‌റ, നബീസ, കൗലത്ത്.
Post a Comment
0 Comments