കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് ടിപിആര്‍ നിരക്കിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും സമയപരിധി കഴിഞ്ഞു തുറന്നിട്ടിരിക്കുന്ന കടകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി ജൂലൈ ഏഴിന് മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ കറങ്ങിനടന്ന 844 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി.
കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 41 പേരെ അറസ്റ്റ് ചെയ്തു. 37 പേര്‍ക്കെതിരെ കേസെടുത്തു. 245 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും. ഡി കാറ്റഗറിയിലുള്ള തദ്ദേശഭരണ സ്ഥാപന പരിധികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. കോവിഡ് രോഗികള്‍ കൂടുതലുള്ളതും ടിപിആര്‍ നിരക്ക് 15ല്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഒരാഴ്ച തുടരും.
Post a Comment
0 Comments